പത്തനംതിട്ട
ഹൈന്ദവ വിശ്വാസത്തെ സിപിഐ എം അവഹേളിച്ചെന്ന തരത്തില്‍ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം അവാസ്തവമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. ആരുടെയും ഒരു വിശ്വാസത്തെയും അവഹേളിച്ചിട്ടില്ല. ജനങ്ങളുടെ ജീവനും കാർഷിക മേഖലയ്ക്കും ഭീഷണിയായ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടില്‍ വന്നാല്‍ നശിപ്പിക്കാന്‍ നടപടിവേണം .
ഇതിന് തടസ്സം നിൽക്കുന്നത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന് ഇതിന് പിന്തുണ നല്‍കുന്നത് ആര്‍എസ്എസും. പന്നിയെ വരാഹത്തിന്റെ അവതാരമായാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാലെ ഇതിനെ നശിപ്പിക്കാന്‍ അനുവാദം ലഭിക്കു. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്. ഇതിനെ തുറന്നു കാട്ടുകമാത്രമാണ് ചെയ്തതെന്നും കെ പി ഉദയഭാനു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..