റാന്നി
പുതമൺ പാലം നിർമാണം അടുത്ത മാസം രണ്ടാം വാരം തുടങ്ങും. സെലക്ഷൻ നോട്ടീസ് ലഭിച്ചാലുടൻ നിർമാണം ആരംഭിക്കുമെന്ന് കരാറുകാരൻ ഉറപ്പുനൽകി. റാന്നിയിൽ ചേർന്ന നിയോജകമണ്ഡലം അവലോകന യോഗത്തിലാണ് ഉറപ്പ് ലഭിച്ചത്. പഴയ പാലത്തിന്റെ കൈവരിയിലൂടെ പോയ പൈപ്പ്‌ലൈൻ ഉടൻ മാറ്റാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.
പുതമൺ– കുട്ടത്തോട റോഡ് അടുത്ത വ്യാഴാഴ്ചയോടെ ബിഎം ടാറിങ് തുടങ്ങും. നാലുദിവസംകൊണ്ട് പൂർത്തിയാക്കാനാവും. പാലച്ചുവട്– -നരിക്കുഴി റോഡ് നിർമാണം പുനരാരംഭിക്കും. ചെത്തോംകര –- അത്തിക്കയം റോഡ് പുനരുദ്ധാരണം അവസാനഘട്ടത്തിലെത്തി. മന്ദമരുതി –- അത്തിക്കയം റോഡിൽ ജൽജീവൻ പദ്ധതിയുടെ പണികൾ തീരാനുണ്ട്. ഇതിന് ശേഷം ഒക്ടോബറിലേക്ക് ബിഎം ടാറിങ് നടത്താനാവും. കടയാർ–-പുത്തൻ ശബരിമല റോഡ പൂർത്തിയാക്കാൻ കരാറുകാരന് നോട്ടീസ് നൽകി.
പെരുനാട് –-- കണ്ണന്നുമൺ –-- പുതുക്കട റോഡ് നിർമാണം ഉടനാരംഭിക്കും. തെക്കേപ്പുറം പന്തളമുക്ക് പൈപ്പിടീൽ ഒരുമാസത്തിനകം തീർക്കും. മഠത്തുംചാൽ- –- മുക്കൂട്ടുതറ റോഡ് ബാക്കി നിർമാണ ജോലികൾ റീടെൻഡർ ഓപ്പൺ ചെയ്തു.
വരവൂർ സ്കൂൾ കെട്ടിടം അടിത്തറ നിർമിച്ചു. പെരുനാട് മിനി സിവിൽ സ്റ്റേഷൻ നിർമാണം കഴിഞ്ഞു. വെച്ചൂച്ചിറ ഗവ. പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിട നിർമാണം പൂർത്തിയായി. പ്ലംബിങ് ജോലികളുൾപ്പെടെ പൂർത്തിയാക്കാനുണ്ട്. വടശേരിക്കര ഗവ. എൽപി സ്കൂൾ കെട്ടിട നിർമാണം അടുത്ത മാസം 10ന് ആരംഭിക്കും. പെരുമ്പെട്ടി സ്കൂൾ കെട്ടിടം എസ്റ്റിമേറ്റ് തയ്യാറാക്കി ടിഎസിന് സമർപ്പിച്ചു. കോട്ടാങ്ങൽ സ്കൂൾ എസ്റ്റിമേറ്റ് തയ്യാറാക്കി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..