22 December Sunday

സംസ്ഥാനജീവനക്കാരും അധ്യാപകരും പ്രതിഷേധ ദിനമാചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

എഫ്എസ്ഇടിഒ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ ധർണ കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട 
സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും ഐക്യ പ്രസ്ഥാനമായ അഖിലേന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. ജില്ലയിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ സമാപിച്ചു. 
തുടർന്ന് നടന്ന ധർണ കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ബിനു ജേക്കബ് നൈനാൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, എസ് ഗോപകുമാർ, അനീഷ് കുമാർ, യു ഉദീഷ്, എസ് ലക്ഷ്മിദേവി, മാത്യു എം അലക്സ്, സി ബിന്ദു, എ കെ പ്രകാശ്, ഡോ. ജാൻകി ദാസ്, റെയ്സൺ സാം രാജു, കെ ജി ഗീതാമണി, ദീപാ ജയപ്രകാശ്, ബോണി മോൻ സ്കറിയാ, സജി തോമസ് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top