22 December Sunday

നിര്‍മാണോദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024
കലഞ്ഞൂർ 
കോന്നി വനം ഡിവിഷനിൽ വന്യജീവി ആക്രമണം രൂക്ഷമായ  മലയോര മേഖലകളിൽ   സൗരോർജ തൂക്കുവേലി  നിർമാണം തുടങ്ങുന്നു.    പേരുവാലി ആരണ്യകം കഫേയുടെ പ്രവർത്തനവും വേലി നിര്‍മാണവും  തിങ്കള്‍  പകൽ 2.30ന്   വനം മന്ത്രി  എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
 കോന്നി മണ്ഡലത്തിലെ അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ 15 കിലോമീറ്ററിലാണ് സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നതെന്ന് അഡ്വ കെ.യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. 1.5 കോടി രൂപയുടെ   ഭരണാനുമതി ലഭിച്ചു. കേരള സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് ആണ് നിർവഹണ ഏജൻസി. അടവി പേരുവാലിയിൽ നിർമിച്ച ആരണ്യകം ഇക്കോ കഫയുടെ പ്രവർത്തനവും     മന്ത്രി  ഉദ്ഘാടനം ചെയ്യും. 
 കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. പാടം, തട്ടാകുടി, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി മേഖലകളിൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി  കൃഷിക്ക് നാശനഷ്ടങ്ങൾ വരുത്തുന്നത് പതിവാണ്.    കാട്ടാനകളെ പ്രതിരോധിക്കുന്നതിന്  സൗരോർജ തൂക്കുവേലിയാണ് കൂടുതൽ ഫലപ്രദമെന്ന കണ്ടെത്തലിന്റെ  അടിസ്ഥാനത്തിലാണ് തൂക്ക് വേലി സ്ഥാപിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top