29 December Sunday

ജനപ്രവാഹമായി ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024
കോന്നി
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര, കപ്പി, കയർ, ദീപശിഖ ജാഥകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വമ്പിച്ച സ്വീകരണം ഏറ്റുവാങ്ങി സമ്മേളന നഗറിൽ സമാപിച്ചു. ജില്ലാ സമ്മേളന നഗരിയിലേക്കുള്ള കപ്പിയും കയറും അനശ്വര രക്തസാക്ഷി എം എസ് പ്രസാദിന്റെ ബലികുടീരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയിൽ നിന്നും ജാഥാ ക്യാപ്‌ടൻ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി  എം എസ് രാജേന്ദ്രൻ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം
കെ ജി മുരളീധരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി കെ സജി, വി എ സലിം, ആർ സജികുമാർ എന്നിവർ സംസാരിച്ചു.
പൊതു സമ്മേളനഗറിൽ ഉയർത്താനുള്ള പതാക  പന്തളം മുടിയൂർക്കോണത്തെ പന്തളം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ജാഥാ ക്യാപ്‌ടൻ ആർ ജ്യോതികുമാറിന് കൈമാറി. ചടങ്ങിൽ ഏരിയ കമ്മിറ്റിയംഗം വി കെ മുരളി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ,  കെ എൻ പ്രസന്നകുമാർ, എസ് അരുൺ എന്നിവർ സംസാരിച്ചു. 
ആർഎസ്എസുകാർ അരുംകൊല ചെയ്‌ത ധീര രക്തസാക്ഷി തിരുവല്ല പെരിങ്ങരയിലെ സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റെ ജ്വലിക്കുന്ന സ്‌മരണകളുയർത്തിയാണ് സിപിഐ എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ ചാത്തങ്കരിയിൽ നിന്ന് പ്രയാണമാരംഭിച്ചത്. വെള്ളി പകൽ രണ്ടിന്‌ പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്തുവാനുള്ള പതാക ചാത്തങ്കേരിയിൽ സന്ദീപ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ജാഥാ ക്യാപ്ടൻ തിരുവല്ല ഏരിയാ സെക്രട്ടറി ബിനിൽകുമാറിന് കൈമാറി. ഏരിയാ കമ്മറ്റി അംഗങ്ങളായ അഡ്വ. ഫ്രാൻസിസ് വി ആന്റണി, പ്രമോദ് ഇളമൺ, കെ ബാലചന്ദ്രൻ, ജെനു മാത്യു, ടി എ റെജികുമാർ, തങ്കമണി നാണപ്പൻ, അനു വി ജോൺ, ജോസഫ് തോമസ്, എം സി അനീഷ് കുമാർ, ടി കെ സുരേഷ്കുമാർ, ബി ഹരികുമാർ, സി കെ പൊന്നപ്പൻ, അഡ്വ. ആർ മനു, കെ എസ് അമൽ, എന്നിവർ സംസാരിച്ചു.
പത്തനംതിട്ടയിൽ അനശ്വര രക്തസാക്ഷി സി വി ജോസിന്റെ രക്തസാക്ഷി കുടീരത്തിൽനിന്നാണ്‌ ദീപശിഖ പ്രയാണം ആരംഭിച്ചത്‌. സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ജാഥ ക്യാപ്‌ടൻ പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്‌ജുവിന്‌ ദീപശിഖ കൈമാറി. ചടങ്ങിൽ ജില്ല കമ്മിറ്റിയംഗങ്ങളായ എൻ സജികുമാർ, അഡ്വ. ടി സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ദീപശിഖ ഏറ്റുവാങ്ങിയ അത്‌ലറ്റുകൾ സമ്മേളന നഗറിലേക്ക്‌ പ്രയാണം നടത്തി. 
അങ്ങാടിക്കൽ വടക്ക് എം രാജേഷ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമര ജാഥ പുറപ്പെട്ടു.   ജില്ലാ കമ്മിറ്റിയംഗം എ എൻ സലീം ജാഥാ ക്യാപ്ടൻ കെ കെ ശ്രീധരന്  കൈമാറി. ജില്ലാ കമ്മിറ്റിയംഗങ്ങളായ, ആർ തുളസീധരൻ പിള്ള, പ്രൊഫ. കെ മോഹൻ കുമാർ, കൊടുമൺ ഏരിയ സെക്രട്ടറി അഡ്വ. ആർ ബി രാജീവ്കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം രക്തസാക്ഷി വള്ളിയാനി അനിരുദ്ധന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ ജാഥാ ക്യാപ്റ്റൻ ശ്യാംലാലിന് കൈമാറി. ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ ഏരിയാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, ജാഥാ ക്യാപ്റ്റൻ ശ്യാംലാൽ, ജില്ലാ കമ്മിറ്റിയംഗവും വള്ളിയാനി അനിരുദ്ധന്റെ വിധവയുമായ കോമളം അനിരുദ്ധൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ വി മുരളീധരൻ, കെ ആർ ജയൻ, ലോക്കൽ സെക്രട്ടറി മിഥുൻ ആർ നായർ, എസ് ബിജു, ജയപ്രകാശ്, ഒ ആർ സജി, കെ ഷാജി, ഇ കെ ബാഹുലേയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top