23 December Monday

മരം വീണ്‌ വീട്ടുകാർ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

ഹോളിക്രോസ് ആശുപത്രിക്കടുത്ത് പാലവിളയിൽ ജോൺ ഫിലിപ്പോസിന്റെ വീടിന് മുന്നിലേക്ക് വീണ മരം അഗ്നിരക്ഷാ സേന മുറിച്ചുമാറ്റുന്നു

അടൂർ
കനത്ത മഴയിലും കാറ്റിലും അടൂർ ഹോളിക്രോസ് ആശുപത്രിക്ക് സമീപം പാലവിളയിൽ ജോൺ ഫിലിപ്പോസിന്റെ വീടിന് മുന്നിൽ ആഞ്ഞിലിമരം വീണു.  വീട്ടുകാർ  പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. കുടുംബനാഥൻ കിടപ്പ് രോഗിയാണ്‌. അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി വീട്ടിൽ കുടുങ്ങിയവരെ രക്ഷിച്ചു. ഫയർ ഓഫീസർമാരായ രഞ്ജിത്, മുഹമ്മദ്‌, ഷൈൻകുമാർ, വി എസ് സുജിത്, സുരേഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top