19 December Thursday
ഉപജില്ലാ മത്സരം പൂർത്തിയായി

ഇതൊക്കെ 
ശ്രദ്ധിക്കണ്ടേ...ഉണ്ട്‌ സാറേ...

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

ആ ഉത്തരം ഞങ്ങൾക്കറിയാം... അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ‍് ഉപജില്ലാ മത്സരത്തിൽ നിന്ന്

 

പത്തനംതിട്ട
"ചോദ്യമൊക്കെ ശ്രദ്ധിക്കണ്ടേ'... എന്ന്‌ അധ്യാപകർ. "ശ്രദ്ധിക്കുന്നുണ്ട്‌ സാറേ...' എന്ന്‌ കുട്ടികൾ. "ചോദ്യം തീർന്നല്ലോ' എന്ന്‌ പറഞ്ഞപ്പോൾ "അയ്യോ...ഇനിയില്ലേ' എന്ന വിഷമം. കുഞ്ഞുതെറ്റുകൾക്ക്‌ "അയ്യോ...ഇനി ശ്രദ്ധിക്കാമെന്ന്‌' നെടുവീർപ്പ്‌. മികച്ച ചോദ്യങ്ങൾക്കുമുന്നിൽ അറിവും ചിരികളിയുമായി കുട്ടികൾ ഇത്തവണയും മത്സരത്തെ സമ്പന്നമാക്കി. വിദ്യാർഥികളിൽ അറിവിന്റെ കടലിരമ്പം തീർത്ത്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ഉപജില്ലാ മത്സരങ്ങൾ പൂർത്തിയായി. ജില്ലാ ഉദ്‌ഘാടനം മല്ലപ്പള്ളി സിഎംഎസ്‌ എച്ച്‌എസ്‌എസിൽ നടന്നു. 
മനസ്സുനിറയെ ഉത്തരങ്ങളുമായി അവർ ചോദ്യങ്ങളെ നേരിടാൻ ആവേശത്തോടെയെത്തി. മത്സരത്തിന്റെ 13–-ാം പതിപ്പും അവർ നെഞ്ചേറ്റി. വൻ വിദ്യാർഥി പങ്കാളിത്തത്തിലാണ് മത്സരം നടന്നത്‌. അറിവിന്റെ ജനകീയോത്സവ വേദിയായ ഉപജില്ലാ മത്സരങ്ങളിലേക്ക്‌ അധ്യാപകർ വിദ്യാർഥികളെ വരവേറ്റു. ദൂരെ സ്ഥലങ്ങളിൽനിന്ന്‌ പോലും മത്സരത്തിൽ പങ്കെടുക്കാൻ അതിരാവിലെ തന്നെ രക്ഷിതാക്കളോടൊപ്പം വിദ്യാർഥികൾ എത്തിയിരുന്നു.
സ്‌കൂൾ വിജയികൾ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ മാറ്റുരച്ചു. ഉപജില്ലാ മത്സര വിജയികൾ ഒക്‌ടോബർ 19ന്‌ അടൂർ ഗവ. ബോയ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ജില്ലാ മത്സരത്തിൽ വീറോടെ മത്സരിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top