അടൂര്‍
ഒക്ടോബര്‍ 20ന് അടൂരില്‍ നടക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ ക്വിസ് മത്സരത്തിന് സംഘാടകസമിതി രൂപീകരിച്ചു. അടൂർ ബിആർസി സെന്ററിൽ ചേർന്ന രൂപീകരണ യോഗം പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു. മദര്‍ തെരേസ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ് മനോജ് അധ്യക്ഷനായി.
മുന്‍ എംഎല്‍എ ആര്‍ ഉണ്ണി കൃഷ്ണപിള്ള, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ്, നഗരസഭാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് , ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജര്‍ രഞ്ജിത്ത് വിശ്വം, അക്ഷരമുറ്റം കോട്ടയം യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ എസ് ഷിബു, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രമേശ്, ദേശാഭിമാനി ലേഖകന്‍ ടി ഡി സജി എന്നിവര്‍ സംസാരിച്ചു. അടൂർ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ജില്ലാ മത്സരം. 11 സബ്‌ജില്ലകളിൽനിന്ന് എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക.
സംഘാടക സമിതി ചെയര്‍മാനായി എസ് മനോജ് , ജനറല്‍ കണ്‍വീനറായി ആര്‍ രമേശ് എന്നിവര്‍ ഭാരവാഹികളായി 51 അംഗ സംഘാടക സമിതിയെയാണ് തെരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികള്‍: വെെസ് ചെയർമാൻമാർ –-ആർ തുളസീധരൻപിള്ള, ദിവ്യ റെജി മുഹമ്മദ്, കെ കുമാരൻ, സി രാധാകൃഷ്‌ണൻ, സുശീല കുഞ്ഞമ്മക്കുറുപ്പ്, സന്തോഷ് ചാത്തന്നൂപ്പുഴ, പ്രിയങ്ക പ്രതാപ്.
ജോയിന്റ് കൺവീനർമാർ: റോയി ഫിലിപ്പ്, ബി നിസാം, അഡ്വ. ജോസ് കളീക്കൽ, ജി കൃഷ്‌ണകുമാർ, ടി ഡി സജി, അനസ് മുഹമ്മദ്, വിഷ്‌ണു ഗോപാൽ. എൻജിഒ യൂണിയൻ, കെജിഒഎ, ഏരിയാ പ്രസിഡന്റ്, സെക്രട്ടറിമാർ.
അറേഞ്ച്‌മെന്റ് കമ്മിറ്റി: വി വേണു (ചെയർമാൻ), രവീന്ദ്രൻ (കൺവീനർ) (ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ ഏരിയാ കമ്മിറ്റി മെമ്പർമാർ)
ഫുഡ് കമ്മിറ്റി: കെ ജി വാസുദേവൻ (ചെയർമാൻ), റോഷൻ ജേക്കബ് (കൺവീനർ). അക്കാദമിക് കമ്മിറ്റി: ബിനു ജേക്കബ് നൈനാൻ (ചെയർമാൻ), എ കെ പ്രകാശ് (വൈസ് ചെയർമാൻ), ഡി രാജാറാവു (വൈസ് ചെയർമാൻ), കെ ആർ ജയകുമാർ, വി മിനി, സജി വർഗീസ്. കെ അജയകുമാർ (കൺവീനർ), ടി ഉബൈദുള്ള (ജോയിന്റ് കൺവീനർ). അംഗങ്ങൾ: ബി മനീഷ, എം ശ്രീജ, ആർ രാജലക്ഷ്‌മി, ആശിഷ് ടി ജോർജ്, അലക്‌സ് ജോർജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..