പത്തനംതിട്ട
കാടുവിട്ട് നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്താൻ വിവിധ മാർഗങ്ങൾ പരീക്ഷിച്ച് പരജയപ്പെട്ടവർ ഇനി വിഷമിക്കേണ്ട. നിങ്ങൾക്കുള്ള പരിഹാരം ഇവിടെയുണ്ട്. വന്യജീവികളെ പേടിപ്പിച്ച് തുരത്താനുള്ള ‘സ്‌കെയറി ഗണ്ണുമായാണ്’ ഇളമണ്ണൂർ വൊക്കേഷണൽ എച്ച്എസ്എസിലെ ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻ കോഴ്‌സിലെ വിദ്യാർഥികളായ എ അതുലും നിധീഷ് ബിനുവും വൊക്കേഷണൽ എക്‌സ്‌പോയിലെത്തിയത്. വന്യജീവികൾക്ക് ദേഹോപദ്രവം ഏൽപ്പിക്കാതെ ശബ്‌ദമുണ്ടാക്കി വിരട്ടിയോടിക്കുന്നതാണ് ഇവരുടെ തോക്ക്.
വെറും 650 രൂപ ചെലവിൽ പിവിസി പൈപ്പുകളും കിച്ചൺ ഗ്യാസ് ലൈറ്റർ, ബോഡി സ്പ്രേ എന്നിവയുമുപയോഗിച്ച് ലളിതമായി ആർക്കുമുണ്ടാക്കാൻ കഴിയുന്നതാണ് തോക്ക്. ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കല്ലുകൾ ചിതറി തെറിപ്പിക്കാം. ആഘോഷങ്ങളിലും മറ്റും വർണ കടലാസുകൾ ചിതറിക്കുന്ന ഉപകരണമായും ഇവയുപയോഗിക്കാം. കാര്യമായ പൈസ മുടക്കില്ലാതെ യഥേഷ്‌ടം പടക്കം പൊട്ടിക്കാനും വേണമെങ്കിൽ ഇവ ഉപയോഗിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..