19 December Thursday

അഷ്ടമിരോഹിണി 
വള്ളസദ്യ 26ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
ആറന്മുള
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി  വള്ളസദ്യ ആഗസ്‌ത്‌  26ന് നടക്കും.
 അഷ്ടമിരോഹിണി  വള്ളസദ്യയ്ക്കുള്ള  ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിനായി സുരേഷ് പുതുക്കുളങ്ങര  കൺവീനർ ആയി  31അംഗകമ്മിറ്റി രൂപീകരിച്ചു. 52 പള്ളിയോടങ്ങളിൽ  എത്തുന്നവർക്കും,  ക്ഷേത്രത്തിൽ  എത്തുന്നവർക്കും വിഭവസമൃദ്ധമായ  വള്ളസദ്യ  നൽകും. വള്ളസദ്യയ്ക്ക് മുന്നോടിയായി കരകളിൽ നിന്നും  വിഭവസമാഹരണം  നടത്താൻ ക്രമീകരണങ്ങൾ ആയി. പള്ളിയോട സേവാ സംഘവും, തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് നിർവ്വഹണ സമതിയുടെ നിർദ്ദേശാനുസരണമാണ് ഒരുക്കങ്ങൾ നടത്തുന്നത്. അമ്പലപ്പുഴ പാൽപ്പായസം, ആറന്മുള അരിപ്പായസം എന്നിവ പ്രേത്യേക വിഭവങ്ങളായി ഉണ്ടാവും. ഒരുസദ്യ കൂപ്പണിന്‌ ആയിരംരൂപ നിരക്കിൽ നൽകുന്നതിനുളള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top