05 November Tuesday

പെരുമ്പട്ടി പട്ടയപ്രശ്‌നം 
പരിഹരിക്കും: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കുളനടയിലെ സ്മാർട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് സമീപം

റാന്നി 
ഈ സർക്കാരിന്റെ കാലത്ത് തന്നെ പെരുമ്പട്ടി പട്ടയപ്രശ്നത്തിന് പരിഹാരം കാണുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പുതുതായി നിർമിച്ച ചേത്തയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കുന്നതിന് വേണ്ടിയാണ് ചേത്തയ്ക്കൽ, പെരുമ്പെട്ടി, അങ്ങാടി വില്ലേജുകളിലെ ഡിജിറ്റൽ റീസർവേ ഒരേസമയം ആരംഭിച്ചത്. സർവേ പൂർത്തിയായാൽ വനംവകുപ്പിന്റെ അല്ലാത്ത ഭൂമി റവന്യൂ ഭൂമിയാണെന്ന് ബോധ്യപ്പെടുത്തി വിതരണം ചെയ്യാൻ കഴിയും.  
അരയൻപാറയിലെ 65ൽ അധികം കൈവശക്കാർക്കും പട്ടയം നൽകും. വലിയപതാലിലെ 50 പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉൾപ്പെടെ 220 പേർക്ക് പട്ടയം നൽകാൻ ഉണ്ട്. വെച്ചൂച്ചിറ എക്സ് സർവീസ് കോളനിയിലെ പട്ടയത്തിനായി ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാകുന്നു. ചട്ടങ്ങളും നിയമങ്ങളും കർഷകർക്ക് അനുകൂലമാക്കുവാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നത്. വില്ലേജ് വികസന സമിതി യോഗങ്ങൾ കൃത്യമായി കൂടിയില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചെറുകോൽ, ചേത്തയ്ക്കൽ വില്ലേജ് ഓ-ഫീസുകളും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
ചേത്തയ്ക്കലിലെ ചടങ്ങിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. കലക്ടർ എസ് പ്രേം കൃഷ്ണൻ, സബ് കലക്ടർ സഫ്ന നസറുദ്ദീൻ, എഡിഎം എം ജി സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, ടി കെ ജയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എസ് സുജ, പഞ്ചായത്തംഗം ജോയ്സി ചാക്കോ, ജോജോ കോവൂർ, സിറിയക് തോമസ്, ബിബിൻ കല്ലംപറമ്പിൽ, വിജയൻ ചേത്തക്കൽ, കെ ആർ ഗോപാലകൃഷ്ണൻ നായർ,  -പാപ്പച്ചൻ കൊച്ചുമേപ്രത്ത്, രജീവ് താമരപള്ളി, സജി  ഇടിക്കുള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top