21 November Thursday

ലേശം കൗതുകം 
കൂടുതലാ...

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

 പത്തനംതിട്ട

വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും വാതായനങ്ങൾ തുറന്ന്‌നൽകി റവന്യൂ ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവം. രണ്ട്‌ ദിവസമായി വിവിധ സ്‌കൂളുകളിൽ ആയിരക്കണക്കിന്‌ വിദ്യാർഥികൾ പങ്കെടുത്ത ശാസ്‌ത്രോത്സവം ചൊവ്വാഴ്‌ച സമാപിച്ചു. 
ഗണിതശാസ്ത്രമേള പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിലും പ്രവൃത്തിപരിചയ മേള കാതോലിക്കേറ്റ് എച്ച്എസ്എസിലും സാമൂഹ്യശാസ്ത്രമേള ഓമല്ലൂർ ഗവ. എച്ച്‌എസ്‌എസിലും ശാസ്‌ത്രമേള ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലും നടന്നു. ഐടി മേള തിങ്കളാഴ്‌ച തിരുവല്ല എസ്‌സിഎസ്‌ എച്ച്‌എസ്‌എസിൽ നടന്നു.
ശാസ്‌ത്രോത്സവത്തിൽ തിരുവല്ല ഉപജില്ല ഒന്നാം സ്ഥാനവും പത്തനംതിട്ട ഉപജില്ല രണ്ടാം സ്ഥാനവും കോന്നി ഉപജില്ല മൂന്നാംസ്ഥാനവും നേടി. സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ്‌ എച്ച്‌എസ്എസും കോന്നി ഗവ. എച്ച്‌എസ്‌എസും തിരുമൂലപുരം ബാലികാമഠം എച്ച്‌എസ്‌എസും ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടി. ശാസ്‌ത്ര, ഗണിതശാസ്‌ത്ര മേളകളിൽ കോന്നി ഉപജില്ലയും സാമൂഹ്യശാസ്ത്രമേളയിൽ പത്തനംതിട്ടയും പ്രവൃത്തി പരിചയ ഐടി മേളകളിൽ തിരുവല്ല ഉപജില്ലയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ചൊവ്വ രാവിലെ മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി കെ ലതാ കുമാരി ശാസ്‌ത്രോത്സവം ഉദ്‌ഘാടനം ചെയ്‌തു. പത്തനംതിട്ട നഗരസഭാംഗം കെ ജാസിംകുട്ടി അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂ സ്കറിയ, പ്രധാനാധ്യാപിക എം ആർ അജി, ബിനു ജേക്കബ് നൈനാൻ, സുശീൽ കുമാർ, സ്മിജു ജേക്കബ്, ടി എം അൻവർ, റെജി ചാക്കോ, സജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top