പത്തനംതിട്ട
വയനാട് ദുരന്തബാധിതർക്ക് ഒരു സഹായവും നൽകാതെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ചിന് പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസ് ഉപരോധിക്കും. രാവിലെ 10.30 മുതല്‍ ഉച്ചവരെയാണ് ഉപരോധം. രാവിലെ 9.30ന് അബാൻ ജങ്ഷനിൽ ഒത്തു ചേരുന്ന പ്രവർത്തകർ ജാഥയായി പോസ്‌റ്റോഫീസ് പടിക്കലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല അറിയിച്ചു.
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ രാജു ഏബ്രഹാം അധ്യക്ഷനായി. യോഗത്തില്‍ കെ പി ഉയഭഭാനു, സി കെ ശശിധരൻ, സജി അലക്സ്, മാത്യൂസ് ജോർജ്, എ പത്മകുമാർ, മനോജ് മാധവശേരിൽ, ബി ഷാഹുൽ ഹമീദ്, ഡി സജി, സുമേഷ് ഐശ്വര്യ, മനുവാസുദേവ്, നിസാർ നൂർ മഹൽ, ചെറിയാൻ ജോർജ് തമ്പു, ജോർജ് ഏബ്രഹാം, പി ആർ ഗോപിവയനാട് ദുരന്തബാധിതർക്ക് ഒരു സഹായവും നൽകാതെ അവഗണിക്കുന്നനാഥൻ, കെ ജി രവി, രതീഷ് കുമാർ നളീബ് ചുകപ്പാറ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..