22 December Sunday

മൺസൂൺ ബമ്പർ 
നറുക്കെടുപ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

 

പത്തനംതിട്ട
കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ നറുക്കെടുപ്പ്‌ ബുധനാഴ്‌ച. നറുക്കെടുപ്പിന്‌ മണിക്കൂറുകൾ ശേഷിക്കുമ്പോൾ ജില്ലയിൽ വിറ്റത്‌ 51,350 ടിക്കറ്റുകൾ. ബുധൻ പകൽ രണ്ടിന്‌ നറുക്കെടുക്കുന്ന ലോട്ടറിയുടെ വിൽപ്പന അവസാനഘട്ടത്തിലാണ്‌. അന്തിമ നിമിഷം ടിക്കറ്റ്‌ എടുക്കുന്നവർ ഇത്തവണ ബുദ്ധിമുട്ടും. അവസാനത്തേയ്‌ക്ക്‌ ടിക്കറ്റ്‌ ലഭിക്കാത്ത അവസ്ഥയാണുണ്ടാവുക. 
ജില്ലയിൽ എത്തിയ ടിക്കറ്റുകൾ പൂർണമായി ലോട്ടറി ഓഫീസിൽനിന്ന്‌ വിറ്റഴിഞ്ഞു. 10 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്‌ 250 രൂപയാണ്‌ വില. 10 ലക്ഷം, അഞ്ച്‌ ലക്ഷം, മൂന്ന്‌ ലക്ഷം എന്നിങ്ങനെയാണ്‌ സമ്മാനങ്ങൾ.
മേയിൽ നറുക്കെടുത്ത വിഷു ബമ്പറിന്റെ 25,340 ടിക്കറ്റുകളാണ്‌ ജില്ലയിൽ വിറ്റഴിച്ചത്‌. 12 കോടി ഒന്നാം സമ്മാനമായ ടിക്കറ്റിന്‌ 300 രൂപയായിരുന്നു നിരക്ക്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top