17 September Tuesday
പഞ്ചപാണ്ഡവ ക്ഷേത്രയാത്ര

ആറന്മുളയിൽ ഇന്ന് തീർഥാടകരെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കോഴഞ്ചേരി

ആറന്മുള പള്ളിയോട സേവാ സംഘവും കെഎസ്ആർടിസിയും  ചേര്‍ന്ന്  നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ബജറ്റ് ടൂറിസം തീർഥയാത്രയുടെ ഭാഗമായി ശനിയാഴ്‌ച 12 കെഎസ്ആർടിസി ബസുകളിൽ അറുനൂറോളം തീർഥാടകർ ആറന്മുളയിൽ എത്തും.

രാവിലെ 10.30ന് തിരുവാറന്മുള ക്ഷേത്രത്തിൽ എത്തുന്ന സംഘം ക്ഷേത്രദർശനം കഴിഞ്ഞ് മധുക്കടവിൽ എത്തി പള്ളിയോടങ്ങൾ വള്ളസദ്യയ്ക്ക് എത്തുന്ന ചടങ്ങുകൾ കാണും.   തീർഥാടകർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വിഭവസമൃദ്ധമായ സദ്യയും  ഒരുക്കിയിട്ടുണ്ട്. 

വള്ളസദ്യയേയും വള്ളപ്പാട്ടിനേയും കുറിച്ച് വിശദീകരിക്കാൻ പ്രത്യേകം ആചാര്യന്മാരുണ്ട്.  ഒരു മാസത്തിലധികമായി   80 സർവീസുകൾ പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയുടെ ഭാഗമായി കെഎസ്ആർടിസി നടത്തി.  മൂവായിരത്തി എണ്ണൂറോളം  ഭക്തർ ഇതിൽ പങ്കാളികളായതായി കെഎസ്ആർടിസി ചീഫ് കോ ഓർഡിനേറ്റർ സന്തോഷ് കുമാർ പറഞ്ഞു. 

വൈക്കം, വെഞ്ഞാറമൂട്, കണ്ണൂർ, തൊടുപുഴ  ഡിപ്പോകളിൽ നിന്നാണ് ബസുകൾ കൂടുതലും എത്തുന്നത്. അടുത്തമാസം മുതൽ കൂടുതൽ സർവീസുകൾ തുടരും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ  തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ  ക്ഷേത്രങ്ങൾ പഞ്ചപാണ്ഡവ തിരുപ്പതികൾ എന്നാണ് അറിയപ്പെടുന്നത്. ഈ  ക്ഷേത്രങ്ങളാണ് തീർഥയാത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 പഞ്ചപാണ്ഡവ ക്ഷേത്ര ബജറ്റ് ടൂറിസം തീർഥയാത്രയുടെ ഭാഗമായി ശനിയാഴ്‌ച 12 കെഎസ്ആർടിസി ബസുകളിൽ അറുനൂറോളം തീർഥാടകർ ആറന്മുളയിൽ എത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top