22 November Friday

പന്തളം തെക്കേക്കര പൂക്കൾ നിറയും ഗ്രാമം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024
പന്തളം
പന്തളം തെക്കേക്കര പഞ്ചായത്തും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനും ചേർന്ന് ആരംഭിച്ച "പൂക്കൾ നിറയും ഗ്രാമം' പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം പറന്തൽ മരിയ ഗാർഡൻസിൽ വർഗീസിന്റെ കൃഷി സ്ഥലത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. 
കൃഷി സമൃദ്ധി പഞ്ചായത്തായ പന്തളം തെക്കേക്കര പുഷ്പ കൃഷിയിൽ  സ്വയം പര്യാപ്തത കൈവരിക്കാനും അതുവഴി വീട്ടമ്മമാരുടെ സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ്‌ ഓണക്കാലത്ത് വിളവെടുക്കാൻ ജെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഗ്രാമത്തിൽ 35 കർഷകരാണ് പദ്ധതിയിൽ പങ്കാളികളായത്. ഓരോ വാർഡിലും ഉത്സവം പോലെയാണ് വിളവെടുപ്പ് നടക്കുന്നത്. 25 സെന്റ് മുതൽ രണ്ടേക്കർ വരെയാണ് ജെണ്ടു മല്ലി കൃഷിക്കായി തെരഞ്ഞെടുത്തത്. ഓണക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ കുറ്റിമുല്ല കൃഷിയും ആരംഭിക്കും.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, പ്രിയ ജ്യോതി കുമാർ, പൊന്നമ്മ വർഗീസ്, ശ്രീവിദ്യ, ബി പ്രസാദ് കുമാർ, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്‌ കവിത, കൃഷി ഓഫീസർ സി ലാലി, സിഡിഎസ് ചെയർപേഴ്സൺ രാജി പ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ജി സന്തോഷ് കുമാർ, കൃഷി അസിസ്റ്റന്റ് ജസ്റ്റിൻ എം സുരേഷ്, റീന രാജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top