22 December Sunday

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; സുരേഷ്‌ ഗോപിക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

തൃശ്ശൂര്‍>  മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ്‌ ഗോപിക്കെതിരെ   കേസെടുത്തു. ചേലക്കരയിലെ ബിജെപി. ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിൽ നടത്തിയ പരാമർശത്തിലാണ്‌ കേസ്‌. കെപിസിസി മീഡിയ പാനലിസ്റ്റായ വിആര്‍ അനൂപ്‌ നൽകിയ പരാതിയിലാണ്‌ കേസ്‌.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ്‌ യാത്രാവിവാദത്തിൽ ഇന്ന്‌ രാവിലെ തൃശൂർ ഈസ്റ്റ്‌ പൊലീസ്‌ കേസെടുത്തിരുന്നു. ചട്ടം ലംഘിച്ച്‌ ആബുലൻസിൽ യാത്ര ചെയ്‌തതിനാണ്‌ കേസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top