തിരുവനന്തപുരം > സംസ്ഥാനത്തെ 10 ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള 228 കോടിരൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി. ഐടിഐകളുടെ പരിശീലന പദ്ധതിമെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അസംഘടിത തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസം ഒരുക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. അടിമാലിയില്‍ 216 യൂണിറ്റുള്ള അപ്പാര്‍ട്ടുമെന്റിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി. തോട്ടം മേഖലയില്‍ മൂന്ന് സെന്റ് സ്ഥലമുള്ളവര്‍ക്ക് വീട് വച്ചുനല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതര സംസ്ഥാനതൊഴിലാളികള്‍ക്കുവേണ്ടിയുള്ള അപ്നാഘര്‍ പദ്ധതിയില്‍ പാലക്കാട്ടെ ഹോസ്റ്റലിന്റെ പണി പൂര്‍ത്തിയായി. രാമനാട്ടുകര, കളമശേരി എന്നിവിടങ്ങളിലും ഹോസ്റ്റല്‍ വരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..