23 December Monday
പിഎഫ് പെൻഷനേഴ്സ് അസോ. ജില്ലാ സമ്മേളനം

മിനിമം പിഎഫ് പെൻഷൻ 9000 രൂപയാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

പി എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
മിനിമം പിഎഫ് പെൻഷൻ 9000 രൂപയാക്കണമെന്ന് പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ചന്ദ്രബോസ് അധ്യക്ഷനായി. 
പിഎഫ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡി മോഹനൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി ജി രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പുഞ്ചക്കരി മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി ആർ പ്രതാപൻ, കെ ജയകുമാർ, പി എസ് നായിഡു, ഡോ. കെ എൻ ഹരിലാൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്‌ത്‌ 120 പേർ പങ്കെടുത്തു. ഭാരവാഹികൾ: എം ചന്ദ്രബോസ് (പ്രസിഡന്റ്), സ്വാമശേഖരൻ നായർ (സെക്രട്ടറി), പി ജി രാജേന്ദ്രൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top