തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് (കൊച്ചുവേളി) കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്‌ആർടിസി. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. യാത്രാപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ യാത്രക്കാരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ ഭാരവാഹികൾ മന്ത്രി കെ ബി ഗണേഷ്‌കുമാറിന് നിവേദനം നൽകിയിരുന്നു. നേരത്തേ ഉണ്ടായിരുന്ന പല സർവീസുകളും നിർത്തിയതാണ് പ്രയാസത്തിന് ഇടയാക്കിയതെന്ന് യാത്രക്കാർ പറഞ്ഞു.
കൊച്ചുവേളിയെ തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനാക്കി മാറ്റിയതോടെ കൂടുതൽ യാത്രക്കാർ ഇവിടെ എത്തുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു. കൂടുതൽ ട്രെയിനുകൾ സ്‌റ്റേഷനിൽനിന്ന് ആരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ തമ്പാനൂരിൽനിന്ന് എത്താനുള്ള മാർഗം ബസാണ്. ഓട്ടോകൾക്ക് രാത്രികളിൽ കുറഞ്ഞ നിരക്ക് 200 രൂപയ്‌ക്കു മുകളിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..