04 December Wednesday
സിപിഐ എം മംഗലപുരം, നേമം ഏരിയ സമ്മേളനങ്ങള്‍ തുടങ്ങി

ചുവന്നമണ്ണില്‍ ആവേശജ്വാല

സ്വന്തം ലേഖകർUpdated: Sunday Dec 1, 2024

നേമം ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്യുന്നു

 
 മംഗലപുരം/ നേമം  
സിപിഐ എം മംഗലപുരം ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (പോത്തൻകോട് എംടി ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വേങ്ങോട്‌ മധു താൽക്കാലിക അധ്യക്ഷനായി. 
പാർടിയുടെ മുതിർന്ന അംഗവും മംഗലപുരം ലോക്കൽ സെക്രട്ടറിയുമായ എ അബ്ദുള്‍സലാം പതാകയുയർത്തി. സ്വാഗത സംഘം ചെയർമാൻ എൻ ജി കവിരാജൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി മധു മുല്ലശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വി വിജയകുമാർ രക്തസാക്ഷി പ്രമേയവും കഠിനംകുളം സാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആർ ജയൻ, കാർത്തിക, ആർ അനിൽ എന്നിവർ അനുസ്മരണ പ്രമേയങ്ങൾ അവതരിപ്പിച്ചു. എം ജലീൽ കൺവീനറും സ്നാഗപ്പൻ, രാധാദേവി സുനിൽ, ജയകൃഷ്ണൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടി നിയന്ത്രിക്കുന്നത്. അഡ്വ. സായികുമാർ കൺവീനറായ പ്രമേയം കമ്മിറ്റിയും ആർ അനിൽ  കൺവീനറായ ക്രെഡൻഷ്യൽ കമ്മിറ്റിയും ലെനിൽ ലാൽ കൺവീനറായ മിനിട്സ് കമ്മിറ്റിയും കെ ശ്രീകുമാർ കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി വി ശിവൻകുട്ടി, എം വിജയകുമാർ, ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി ജയൻബാബു, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത എന്നിവർ സംസാരിച്ചു. 10 ലോക്കലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഏരിയ കമ്മിറ്റി അം​ഗങ്ങളും ഉൾപ്പെടെ 180 പേർ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. 
പൊതുസമ്മേളനം തിങ്കൾ വൈകിട്ട് അഞ്ചിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പോത്തൻകോട്  ജങ്‌ഷനിൽ) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
സിപിഐ എം നേമം ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സമ്മേളന ന​ഗരിയിൽ മുതിർന്ന നേതാവും ഏരിയകമ്മിറ്റിയം​ഗവുമായ ബാലരാമപുരം കബീർ പതാകയുയർത്തി. തിരുവല്ലം ശിവരാജൻ നഗറിൽ (പാപ്പനംകോട് ദർശന ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്തു. എസ് രാധാകൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി. ടി മല്ലിക രക്തസാക്ഷി പ്രമേയവും നീറമൺകര വിജയൻ അനുശോചന പ്രമേയവും ജി വസുന്ധരൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. 
എസ് രാധാകൃഷ്ണൻ (കൺവീനർ), എസ് കെ പ്രമോദ്, ഡി സുരേഷ്‌കുമാർ, സി സിന്ധു, എം യു മനുകുട്ടൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 
നീറമൺകര വിജയൻ (കൺവീനർ), എസ് കൃഷ്ണൻ, എസ് ശ്രീകണ്ഠൻ, ഡി സുധാകരൻ, എം എ ലത്തീഫ് എന്നിവരടങ്ങിയ മിനിറ്റ്‌സ്‌ കമ്മിറ്റിയും വി മോഹനൻ (കൺവീനർ), എം ബാബുജാൻ, ആർ എസ് ജ്യോതിഷ്, എസ് കെ സുരേഷ്ചന്ദ്രൻ, കാവിൻപുറം സുരേഷ് എന്നിവരടങ്ങിയ ‌ക്രഡൻഷ്യൽ കമ്മിറ്റിയും പി ടൈറ്റസ് (കൺവീനർ), വെട്ടിക്കുഴി ഷാജി, എ കമാൽ, എം മനോഹരൻ എന്നിവരടങ്ങിയ രജിസ്ട്രേഷൻ കമ്മിറ്റിയും എ പ്രതാപചന്ദ്രൻ (കൺവീനർ), ജി വസുന്ധരൻ, ടി മല്ലിക, എം സോമശേഖരൻ, എസ് ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും പ്രവർത്തിക്കുന്നു.  
ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ​ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടത്തി. ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റിയം​ഗങ്ങളായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങളായ ബി പി മുരളി, ഡി കെ മുരളി, ആർ രാമു, കെ സി വിക്രമൻ, സി അജയകുമാർ, ജില്ലാ കമ്മിറ്റിയം​ഗങ്ങളായ എസ് കെ പ്രീജ, എം എം ബഷീർ എന്നിവർ സംസാരിച്ചു. ഒമ്പത് ലോക്കലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 149 പ്രതിനിധികളും 21 ഏരിയ അം​ഗങ്ങളും പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. തിങ്കളാഴ്ച വെങ്ങാനൂർ ഭാസ്കരൻ നഗറിൽ (പാപ്പനംകോട് ജങ്ഷൻ) നടക്കുന്ന പൊതുയോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വി ജോയി ചുവപ്പ് സേന മാർച്ചിന് സല്യൂട്ട് സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top