17 November Sunday

ലോകസമാധാനത്തിനായി 
സിഐടിയു ഐക്യദാർഢ്യദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

സിഐടിയു ഐക്യദാർഢ്യദിനം ജിപിഒയ്ക്ക് മുന്നിൽ സംസ്ഥാന സമാധാന സമിതി ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ ആഹ്വാന പ്രകാരം സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ലോക സമാധാനത്തിനായി ഐക്യദാർഢ്യദിനം ആചരിച്ചു. ജിപിഒയ്ക്ക് മുന്നിൽ സംസ്ഥാന സമാധാന സമിതി ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ ഉദ്ഘാടനം ചെയ്തു. 
ഇസ്രയേലിലെയും അമേരിക്കയിലെയും സാമ്രാജ്യത്വം അഴിച്ചുവിട്ട വംശഹത്യക്കെതിരെ നിലകൊള്ളുക, പലസ്തീൻ വംശഹത്യ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യക്ഷനായി. ഡോ. കെ എസ്  പ്രദീപ് കുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ശ്രീകുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് എ സുന്ദർ, സിഐടിയു നേതാക്കളായ എസ്‌ സുന്ദരംപിള്ള, എ എച്ച് സജു, നാലാഞ്ചിറ ഹരി, വി ശാന്തകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, കെ പി സുനിൽ, ജിൻ രാജ്, ജിജോ സത്യൻ എന്നിവർ സംസാരിച്ചു.
കെ ജി ജെയിംസ് ഹാളിൽ (ബെഫി സെന്റർ) നടന്ന ദിനാചരണത്തില്‍ സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി വി ജോസ്, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ഹരികുമാർ, ജില്ലാ പ്രസിഡന്റ്‌  എസ് സജീവ് കുമാർ, ജില്ലാ സെക്രട്ടറി എൻ നിഷാന്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top