24 August Saturday

നെയ്യാറ്റിൻകരയിലും കരകുളത്തും കോൺഗ്രസ്‌, ബിജെപി ബന്ധം ഉപേക്ഷിച്ച്‌ പ്രവർത്തകർ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 2, 2020
നെയ്യാറ്റിൻകര > നെയ്യാറ്റിൻകര ന​ഗരസഭയിലെ ഇളവനിക്കരയിൽനിന്ന് അമ്പതോളം കോൺ​ഗ്രസ്, -ബിജെപി പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലോക്കൽ സെക്രട്ടറി പുന്നയ്ക്കാട് ശശിധരൻ ഇവരെ സ്വീകരിച്ചു. കെ ആൻസലൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർ എസ് ബാലമുരളി മെമ്പർഷിപ് വിതരണം ചെയ്തു. കൗൺസിലർ ജയാഡാളി, ഉമേഷ്, ശിവപ്രസാദ്, മഹേഷ്, രജിത് എന്നിവർ സംസാരിച്ചു.
 
കോവളം 
കോൺഗ്രസ് നേതാവും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും  കാഞ്ഞിരംകുളം പഞ്ചായത്ത് മുൻപ്രസിഡന്റും നിലവിൽ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനുമായ കെ രവി  മെമ്പർ സ്ഥാനം ഉൾപ്പെടെ രാജി വച്ച് ജനതാദൾ( എസ്) ൽ ചേർന്നു.
 
കരകുളം 
ആർഎസ്എസ് –- ബിജെപി ബന്ധം ഉപേക്ഷിച്ച്‌  സിപിഐ എമ്മിനൊപ്പം ചേർന്ന്‌  പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. കരകുളം  ലോക്കൽ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സിപിഐ എം പേരൂർക്കട ഏരിയാകമ്മിറ്റി അംഗം ടി സുനിൽ കുമാർ പതാക കൈമാറി. യുവമോർച്ച കരകുളം മേഖലാ വൈസ് പ്രസിഡന്റ്‌ എസ് അനൂപ്, ബിജെപി പ്രവർത്തകരായ എസ് മഹേഷ്, സതീഷ് കുമാർ, രഞ്ജിത്ത്, എഐവൈഎഫ് പ്രവർത്തകൻ ഋഷി തുടങ്ങിയവരാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top