22 December Sunday

അഞ്ചുതെങ്ങിൽ 5 ഇടങ്ങൾ ഹരിത വിനോദ സഞ്ചാരകേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ചിടങ്ങൾ ഹരിതടൂറിസം കേന്ദ്രങ്ങളായി കലക്ടർ അനുകുമാരി പ്രഖ്യാപിക്കുന്നു

ചിറയിൻകീഴ്
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ  അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ചു കേന്ദ്രങ്ങളെ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി  പ്രഖ്യാപിച്ചു. 
അഞ്ചുതെങ്ങ് കോട്ട, കായിക്കര കുമാരനാശാൻ സ്മാരകം, പൊന്നുംതുരുത്ത്, അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്, കുമാരനാശാൻ കവിതയെഴുതിയിരുന്ന നെടുങ്ങണ്ട അരിയിട്ടകുന്ന് ചെമ്പകത്തറ എന്നീ കേന്ദ്രങ്ങളാണ്‌ പ്രകൃതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിതമിഷനുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമ്പൂർണ മാലിന്യ മുക്തമാക്കുക ലക്ഷ്യമിട്ട് നടത്തിയക്യാമ്പയിന്റെ ഭാഗമായാണ് അഞ്ചുതെങ്ങ് പഞ്ചായത്തിന് നേട്ടം കൈവരിക്കാനായത്. വക്കം കായലിലെ പൊന്നുംതുരുത്തിൽ കലക്ട‌ർ അനുകുമാരി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ വി ലൈജു അധ്യക്ഷനായി.  
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌    എ ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ്‌ പി സി ജയശ്രീ, ലിജാ ബോസ്, സ്റ്റീഫൻ ലൂയിസ്, സി അശോക്, അരുൺ രാജ്, ജയ ശ്രീരാമൻ, ദിവ്യ ഗണേഷ്, സജി സുന്ദർ, മിനി ജൂഡ്, എസ് പ്രവീൺ ചന്ദ്ര,  പി രാജീവ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top