02 November Saturday

ക്യാൻസർ സേഫ്‌ കേരളയ്ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ക്യാൻസർ സേഫ്‌ കേരള പദ്ധതി പാങ്ങോട്‌ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം പി സലിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
അർബുദരോഗ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും സ്വസ്തി ഫൗണ്ടേഷനും നിംസ് മെഡിസിറ്റിയും ഗോകുലം മെഡിക്കൽ കോളേജും  നടപ്പാക്കുന്ന ക്യാൻസർ സേഫ്‌ കേരള പദ്ധതിക്ക് തുടക്കം.
പാങ്ങോട്‌ കരിയപ്പ ഓഡിറ്റോറിയത്തിൽ  സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം പി സലിൽ ഉദ്ഘാടനം ചെയ്തു. പാറശാല മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടികളും രോഗനിർണയ ക്യാമ്പുകളും നടത്തുന്നത്‌.നിംസ് മെഡിസിറ്റി എംഡി ഡോ. എം എസ് ഫൈസൽ ഖാൻ, ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ‍ഡോ. കെ കെ മനോജൻ, മിലിട്ടറി ഹോസ്പിറ്റൽ കമാൻഡിങ് ഓഫീസർ കേണൽ സുധീർ ആനയത്ത്, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ തോമസ് മാത്യൂ, ഡെപ്യൂട്ടി ഡയറക്ടർ ‍ഡോ. ബിപിൻ ഗോപാൽ, സിറ്റി പൊലീസ് മേധാവി ജി സ്പ‍ർജൻ കുമാർ, ഐഎൻഎച്ച്എസ് സഞ്ജീവനി സീനിയർ അഡ്വൈസർ ക്യാപ്റ്റൻ അജയ് നാഥൻ, വിങ് കമാൻഡർ എ കുൽക്കർണി, മുൻ ഐ ജി എസ് ഗോപിനാഥ്, ഇന്ത്യൻ അസോസിയേഷൻ ഒഫ് സർജിക്കൽ ഓങ്കോളജി വൈസ് പ്രസി‍ഡന്റ് ഡോ. കെ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top