സ്വന്തം ലേഖകന്‍
പാറശാല
സിപിഐ എം പാറശാല ഏരിയ സമ്മേളനത്തിന് തിങ്കളാഴ്ച കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (എസ്‌ഡിഎ കമ്യൂണിറ്റി ഹാൾ ധനുവച്ചപുരം) തുടക്കമാകും. രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക –- കൊടിമര –- ദീപശിഖാ ജാഥകൾ ഞായറാഴ്ച സമ്മേളന നഗരിയിൽ സംഗമിച്ചു. ടി രാധാകൃഷ്ണൻ ക്യാപ്റ്റനായ പതാക ജാഥ കൊല്ലയിൽ കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് സന്തോഷ്കുമാർ ക്യാപ്റ്റനായ കൊടിമര ജാഥ വട്ടവിള തങ്കയ്യൻ സ്മൃതിമണ്ഡപത്തിൽ ജെ ജോജിയും ആർ സതികുമാർ ക്യാപ്റ്റനായ ബാനർ ജാഥ അർജുന പണിക്കർ സ്മൃതി മണ്ഡപത്തിൽ എസ് കെ ബെൻഡാർവിനും ഉദ്ഘാടനം ചെയ്തു. എഡ്വിൻ ജയരാജ് ക്യാപ്റ്റനായ കൊടിമര ജാഥ എൻ ലാസറിന്റെ സ്മൃതി മണ്ഡപത്തിൽ വി എസ് ബിനുവും എ വിജയൻ ക്യാപ്റ്റനായ പതാകജാഥ എം സത്യനേശൻ സ്മൃതിമണ്ഡപത്തിൽ വി താണുപിള്ളയും ഡി ആർ സുജിൻ ക്യാപ്റ്റനായ ബാനർജാഥ ജപസിങ്ങിന്റെ സ്മൃതി മണ്ഡപത്തിൽ രാഹിൽ ആർ നാഥും ഉദ്ഘാടനം ചെയ്തു. ജെ ശ്രീകുമാർ ക്യാപ്റ്റനായ ദീപശിഖാ റാലി കെ ആർ വിനോദ് സ്മൃതി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ രവീന്ദ്രകുമാർ ക്യാപ്റ്റനായ റാലി ഗമാലിയേൽ സന്തോഷ് സ്മൃതി മണ്ഡപങ്ങളിൽ കടകുളം ശശിയും ആറ്റുപുറം വിജയൻ ക്യാപ്റ്റനായ റാലി മത്യാസ് സ്മൃതി മണ്ഡപത്തിൽ വി സുരേഷും സുധീഷ് സാംബശിവൻ ക്യാപ്റ്റനായ റാലി
എൻ കെ ജയൻ സ്മൃതി മണ്ഡപത്തിൽ ആർ സുശീലനും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ, ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കടകുളം ശശി, വി എസ് ബിനു, എസ് കെ ബെൻഡാർവിൻ, എൻ എസ് നവനീത്കുമാർ, കെ അംബിക, രാഹിൽ ആർ നാഥ്, എൽ മഞ്ചുസ്മിത, ആർ ബിജു, എസ് സുരേഷ്, വൈ സതീഷ് എന്നിവർ ചേർന്ന് കൊടിമരവും ദീപശിഖയും പതാകയും ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ വി താണുപിള്ള പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. ബുധനാഴ്ച ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. വൈകിട്ട് സീതാറാം യെച്ചൂരി നഗറിൽ (പഞ്ചായത്ത് ജങ്ഷൻ ധനുവച്ചപുരം) നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..