05 November Tuesday

കോട്ടൂർ ഇക്കോ ടൂറിസം 
ഫെസ്റ്റ് 14 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024
കാട്ടാക്കട  
കോട്ടൂർ ദീപാലങ്കാര കൂട്ടായ്മയുടെ പന്ത്രണ്ടാമത് ഓണം- ടൂറിസം വാരാഘോഷം 14 മുതൽ 16 വരെ കോട്ടൂർ ജങ്‌ഷനിൽ നടക്കും. 14ന്‌  രാവിലെ ഒമ്പതിന്‌ പ്രകൃതീയം ഗ്രാമചന്ത കൃഷി ഓഫീസർ ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. പകൽ 2 മുതൽ കോട്ടൂരിലെ ഭിന്നശേഷി കൂട്ടുകാർക്കായുള്ള ഓണക്കിറ്റ്-  വിതരണം. പകൽ മൂന്നിന്‌  ഓണക്കിറ്റ് വിതരണം  ആർ കെ ഗ്രൂപ്പ് ഉടമ  കുറ്റിച്ചൽ രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്യും.  വൈകിട്ട്‌ അഞ്ചിന്‌ കോട്ടൂർ ഇക്കോ ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും  നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ നിർവഹിക്കും.  രാത്രി 7 മുതൽ ശലഭവർണം. അഗസ്ത്യന്റെ പൂമ്പാറ്റകൾ അവതരിപ്പിക്കുന്ന  പരിപാടികൾ.
15  വൈകിട്ട്‌ 6.30 മുതൽ തോലാട്ടം, വനിതാ ശിങ്കാരിമേളം. 7.30 മുതൽ നാട്യവിസ്മയം കോട്ടൂർ ഗീതാഞ്ജലി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഡാൻസ് പ്രോഗ്രാം. 16ന് വൈകുന്നേരം 6.30ന് ഇശൽ നിലാവ് –-ദഫ് മുട്ട്,ഒപ്പന, മാപ്പിളപ്പാട്ടുകൾ. രാത്രി 7. 30ന് വീരനാട്യം തിരുവനന്തപുരം നൃത്തനാട്യ അവതരിപ്പിക്കുന്ന തിരുവാതിര- കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top