22 December Sunday

അജയ് രക്തസാക്ഷിത്വ 
സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

അജയ് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പാർച്ചന നടത്തുന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സമീപം

കഴക്കൂട്ടം 
ചെമ്പഴന്തി എസ്എൻ കോളേജ് വിദ്യാർഥിയായിരിക്കെ ആർഎസ്എസുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവായിരുന്ന  അജയ്‌ യുടെ 27–--ാം രക്തദാക്ഷിത്വ ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കുശേഷം  സംഘടിപ്പിച്ച യോഗത്തിൽ  സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ  അനുസ്മരണ പ്രഭാഷണം നടത്തി.  
ചെമ്പഴന്തി ജങ്‌ഷനിൽ  ഒന്നര സെന്റ്‌ വസ്തുവിൽ ഇരുനിലകളിലായുള്ള അജയ് സ്മാരക മന്ദിരത്തിന്റെ  രജിസ്ട്രേഷൻ പൂർത്തീകരിച്ച പ്രമാണവും ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി. സിപിഐ എം ചെമ്പഴന്തി ലോക്കൽ കമ്മിറ്റി ഓഫീസും ലൈബ്രറിയും എസ്എഫ്ഐ ചെമ്പഴന്തി ലോക്കൽ കമ്മിറ്റി ഓഫീസും  മന്ദിരത്തിൽ പ്രവർത്തിക്കും. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ് അധ്യക്ഷനായി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്, എസ്  പി ദീപക്ക്,  ഡോ. ജെ എസ്‌  ഷിജൂഖാൻ, വി അനൂപ്, ഏരിയ സെക്രട്ടറി ഡി രമേശൻ, ലോക്കൽ സെക്രട്ടറി അരുൺ വട്ടവിള തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top