22 December Sunday

പതിനായിരങ്ങളെ അണിനിരത്തി 
എൻജിഒ യൂണിയൻ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത്‌ ജില്ലാ കമ്മിറ്റി രാജ്‌ഭവനിലേക്ക്‌ സംഘടിപ്പിച്ച മാർച്ചും ധർണയും 
സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്‌ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാന ജീവനക്കാർ സംഘടിപ്പിച്ച മാർച്ചിലും ധർണയിലും പതിനായിരങ്ങൾ അണിനിരന്നു. എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാനത്തെ 51 കേന്ദ്രങ്ങളിലായിരുന്നു മാർച്ച്‌. 
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, ക്ഷാമബത്തയും ശമ്പളപരിഷ്‌കരണ കുടിശ്ശികയും ഉടൻ അനുവദിക്കുക, എച്ച്ബിഎ, മെഡിസെപ് പദ്ധതികൾ കാര്യക്ഷമമാക്കുക, വർഗീയത ചെറുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി. 
തിരുവനന്തപുരം സൗത്ത്‌ ജില്ലാ കമ്മിറ്റി രാജ്‌ഭവനിലേക്ക്‌ സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്‌ കുമാറും നോർത്ത്‌ ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരനും ഉദ്‌ഘാടനം ചെയ്‌തു.
സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ ധര്‍ണയില്‍ നോർത്ത് ജില്ലാ ട്രഷറർ പി കെ വിനുകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് സംസാരിച്ചു. രാജ്‌ഭവനു മുന്നിൽ നടത്തിയ ധർണയില്‍ ജില്ലാ പ്രസിഡന്റ ഷിനു റോബർട്ട് അധ്യക്ഷനായി. എം സുരേഷ്ബാബു, ജെ ശ്രീമോൻ എന്നിവർ സംസാരിച്ചു. ആറ്റിങ്ങലിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സി ഗാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അർച്ചന ആർ പ്രസാദ് അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി ബൈജുകുമാർ സംസാരിച്ചു. വർക്കലയിൽ സംസ്ഥാന കമ്മിറ്റി അംഗം എ എൻ സിജിമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി വി ഹരിലാൽ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് അശോക് സംസാരിച്ചു.
 നെടുമങ്ങാട് റവന്യൂ ടവറിൽനിന്ന്‌ ചന്തമുക്കിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി ആർ രഞ്ജിനി അധ്യക്ഷയായി. കെ ആർ സുഭാഷ്,  ജി സുനിൽകുമാർ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽനിന്ന്‌ മിനി സിവിൽ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എ ബി വിജയകുമാർ അധ്യക്ഷനായി. ജി ഉല്ലാസ്‌കുമാർ, ആർ വി രമ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top