മംഗലപുരം
ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന്റെ വിളംബരം മന്ത്രി ജി ആര്‍ അനില്‍ ഉദ്‌ഘാടനം ചെയ്‌തു. ശാന്തിഗിരി നല്‍കുന്നത് മനുഷ്യന്റെ നന്മ മാത്രമല്ല, മനുഷ്യന്റെ ശാന്തിയും സമാധാനവും സൗഹൃദവും സാഹോദര്യവുംകൂടിയാണെന്ന് മന്ത്രി പറഞ്ഞു. എ എ റഹിം എം പി അധ്യക്ഷനായി.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..