21 December Saturday

ഗാന്ധി സ്മരണയില്‍ നാട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ഗാന്ധിപാർക്കിലെ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടി പുഷ്പാർച്ചന നടത്തുന്നു. മന്ത്രി ജി ആർ അനിൽ സമീപം

തിരുവനന്തപുരം
സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 155–--ാം ജന്മവാർഷികം ആഘോഷിച്ചു. കിഴക്കേകോട്ട ഗാന്ധിപാർക്കിലെ ഗാന്ധി പ്രതിമയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, ഡയറക്ടർ ടി വി സുഭാഷ്, സലിൻ മാങ്കുഴി, കെ ജി സന്തോഷ്, കെ സുരേഷ് കുമാർ, വി പി അശ്വതി, എസ് ജയകുമാർ എന്നിവർ പങ്കെടുത്തു.
നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാറും പങ്കെടുത്തു.
നെഹ്റു യുവകേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ ശംഖുംമുഖം ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കലക്ടർ അനുകുമാരി അധ്യക്ഷയായി. നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽ കുമാർ, ഐറിൻ, സെറഫൈൻ ഫ്രെഡി, വി പളനിച്ചാമി, പ്രവീൺ കുമാർ, വി പാർവതി, അജയ് ജോയ്, സി ദണ്ഡപാണി, പി എൻ അരുൺരാജ് തുടങ്ങിയവർ പങ്കെടുത്തു.
കെപിസിസി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കോൺഗ്രസ് പ്രവർത്തക സമിതിഅംഗം എ കെ ആന്റണിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യുഡിഎഫ് കൺവീനർ എം എം ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top