27 December Friday

സ്കൂള്‍ പാചകതൊഴിലാളികളുടെ ജിപിഒ മാര്‍ച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചകതൊഴിലാളികളുടെ ജിപിഒ ധർണസിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം 
എൻ സുന്ദരം പിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സ്കൂൾ പാചകതൊഴിലാളി ഫെഡറേഷന്റെ ആഹ്വാനപ്രകാരം ജില്ലാ സ്കൂൾപാചക തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജിപിഒ മാർച്ചും ധർണയും നടത്തി. കേന്ദ്രവിഹിതം അതത് മാസം തന്നെ നൽകുക, തൊഴിലാളികളുടെ ഓണറേറിയത്തിന്റെ കേന്ദ്ര വിഹിതം വർധിപ്പിക്കുക, തൊഴിലാളികളോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുക, കേരളത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ സുന്ദരംപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി കുമാരി അധ്യക്ഷയായി. 
ജില്ലാ ജോയിന്റ് സെക്രട്ടറി നാലാഞ്ചിറ ഹരി, സംസ്ഥാന ഫെഡറേഷൻ ട്രഷറർ എൽ ഇന്ദിരാദേവി, യൂണിയൻ ജില്ലാ സെക്രട്ടറി ബി ചന്ദ്രികാമ്മ, ബി പ്രഭാകുമാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top