03 November Sunday

പൊതുഇടങ്ങൾ 
‘സ്‌മോക്കിങ്‌ കോർണർ’ അല്ല

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024
തിരുവനന്തപുരം
സംസ്ഥാനത്ത്‌ പൊതുഇടങ്ങളിൽ പുകവലി നിരോധിച്ചിട്ട്‌ കാൽനൂറ്റാണ്ട്‌ പിന്നിട്ടു. 1999 ജൂലൈ 12നാണ്‌ കേരള ഹൈക്കോടതിയുടെ ചരിത്ര വിധിയുണ്ടായത്‌. എന്നിട്ടും പൊതുഇടങ്ങളിലും നടപ്പാതകളിലുംനിന്ന്‌ പുകവലിക്കുന്നവർക്ക്‌ യാതൊരു കുറവുമില്ല. ഇവർ പൊതുജനങ്ങൾക്ക്‌ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ആരോഗ്യപ്രശ്‌നങ്ങളും ചില്ലറയല്ല. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ നിന്നുപോലും ഇത്തരത്തിൽ പരസ്യമായി പുകവലിക്കുന്നവരെ കാണാം. സിഗരറ്റും ബീഡിയും വിൽക്കുന്ന കടകളിൽ അവ കത്തിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുന്നതിനാൽ റോഡരികിൽ നിന്നുതന്നെ പുകയൂതുന്നവരാണ്‌ പലരും. വഴിയാത്രക്കാരെയാണ്‌ ഇത്‌ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്‌. പൊതുസ്ഥലങ്ങളിലും മറ്റും പുകവലി തുടരുന്നവർ പിടിക്കപ്പെട്ടാൽ വലിയ വില കൊടുക്കേണ്ടിവരും. പിടിക്കപ്പെടുന്നവരിൽനിന്ന്‌ ബിഎൻഎസ്‌ 292 പ്രകാരം 1000 രൂപ പൊലീസിന്‌ പിഴയീടാക്കാം. കൂടാതെ കോട്‌പ ആക്‌ട്‌ അനുസരിച്ച്‌ 200 രൂപയും പിഴയടയ്‌ക്കേണ്ടി വരും. പൊതുജനങ്ങളുടെ ആരോഗ്യത്തിന്‌ ഹാനികരമാകുന്ന തരത്തിൽ പരിസരമലിനീകരണം ഉണ്ടാക്കിയതിന്‌ ബിഎൻഎസ്‌ 280 ചുമത്തിയും കേസെടുക്കാം. 
1000 രൂപയാണ്‌ പിഴ ചുമത്താവുന്നത്‌. ഇത്‌ കോടതിയിൽ നേരിട്ട്‌ ഹാജരായാണ്‌ അടയ്‌ക്കേണ്ടത്‌. വിദ്യാലയങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും കുറ്റകരമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top