22 December Sunday

തുടരുന്നു തുലാപ്പെയ്‌ത്ത്‌

സ്വന്തം ലേഖകർUpdated: Sunday Nov 3, 2024

പരശുവയ്‌ക്കൽ പനയറക്കൽ വണ്ടിച്ചിറ ഏലയിൽ ഒടിഞ്ഞുവീണ വാഴകൾ

തിരുവനന്തപുരം
രണ്ടു ദിവസമായി കനത്തമഴ  ജില്ലയിൽ തുടരുന്നു. താഴ്‌ന്ന  പ്രദേശങ്ങളിൽ  പലയിടത്തും വെള്ളം കയറി. അതിർത്തി മലയോര പ്രദേശങ്ങളുൾപ്പെടെ ജനജീവിതത്തെ സാരമായി  ബാധിച്ചു. റോഡുകളിലും വീടുകളിലും വെള്ളം കയറി. ഗതാഗതവും വൈദ്യുതിയും  മുടങ്ങി.  നദികൾ  പലതും കരകവിഞ്ഞു. 
മലയോരത്ത്‌  മഴ 
തുടരുന്നു
വെള്ളറട
അതിർത്തി മലയോര പ്രദേശങ്ങളിൽ രണ്ടു ദിവസമായി  പെയ്യുന്ന മഴയിൽ ജനജീവിതം ദുരിതത്തിൽ. റോഡുകൾ പലതും തകർന്നു. നിർമാണത്തിലായിരുന്ന എള്ളുവിള മൂവേരിക്കര റോഡിലെ ബെഡ് മിക്സ് മുഴുവനും ഒലിച്ചു പോയി.
പാറശാലയിൽ 
വ്യാപക
കൃഷിനാശം
പാറശാല
പരശുവയ്‌ക്കൽ,  പെരുവിള, പുല്ലൂർക്കോണം, നേടിയാംകോട് ഭാഗങ്ങളിലാണ് വ്യാപക കൃഷിനാശം. കുലച്ചതും കുലയ്ക്കാത്തതുമായ 10000  വാഴകൾ നശിച്ചു. പനയറക്കൽ, വണ്ടിച്ചിറ ഏലാകളിലെ 1500  കുലച്ച  വാഴകൾ നിലംപൊത്തി. ജെ പുഷ്പകുമാർ, മോഹനൻ, സെൽവൻ, ബാബു, അജികുമാർ തുടങ്ങിയ കർഷകർക്കാണ് കൂടുതൽ നാശമുണ്ടായത്.  താഴ്ന്ന പ്രദേശങ്ങളിൽ   വെള്ളം കയറി മരച്ചീനി, പച്ചക്കറികൾ എന്നിവയും നശിച്ചു. ഭൂരിഭാഗം പേരും ബാങ്ക് വായ്പയിൽ ഏലാകൾ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കൃഷി വകുപ്പ്‌  അധികൃതർ സ്ഥലം സന്ദർശിച്ചു.
 വീടുകളിലും 
അങ്കണവാടിയിലും വെള്ളം കയറി
 കഴക്കൂട്ടം 
 ചന്തവിള വാർഡിലെ ഉള്ളൂർക്കോണം പ്രദേശത്തെ  പത്തിലധികം വീടുകൾ വെള്ളത്തിലായി. ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സമീപപ്രദേശത്തെ അങ്കണവാടിയും വെള്ളത്തിലാണ്. ടെക്നോപാർക്കിലെ സർവീസ് റോഡിൽ വെള്ളം കയറി. അതുവഴി പോയ കാർ അപകടത്തിൽപ്പെട്ടു. തെറ്റിയാർ തോടും കരകവിഞ്ഞു. കുളത്തൂർ, ആറ്റിൻകുഴി, വെട്ടുറോഡ്, കുമിഴിക്കര, കിഴക്കുംകര, വടക്കുംഭാഗം, കരിയിൽ, പുല്ലാട്ടുക്കരി തുടങ്ങിയ ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഞാണ്ടൂർക്കോണം, കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെല്ലമംഗലം, പൗഡിക്കോണം വാർഡുകളിൽപ്പെട്ട ഇട റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top