പാളയം
സിപിഐ എം പാളയം ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച എസ് എസ് പോറ്റി നഗറിൽ (ഹസ്സൻ മരക്കാർ ഹാൾ) തുടക്കമാകും. രാവിലെ 10ന് ജില്ലാ സെക്രട്ടറി വി ജോയി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. ഏരിയ കമ്മിറ്റിയംഗം ജി രാധാകൃഷ്ണൻ ക്യാപ്റ്റനായ ദീപശിഖാ ജാഥ വലിയവിളയിലെ പി എസ് അപ്പുക്കുട്ടൻ -നായര്‍, ആർ സുരേഷ് കുമാർ എന്നിവരുടെ സ്മൃതിമണ്ഡപത്തിൽ ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ആർ പ്രദീപ് ക്യാപ്റ്റനായ പതാക ജാഥ പാളയത്തെ എസ് എസ് പോറ്റി സ്മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനനും ഉദ്ഘാടനം ചെയ്തു. പതാക ജാഥ ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനനും ദീപശിഖാ ജാഥ ഏരിയ സെക്രട്ടറി സി പ്രസന്നകുമാറും സമ്മേളന നഗറിൽ ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ ഇ ജി മോഹനൻ പതാക ഉയർത്തി.
പ്രതിനിധി സമ്മേളനം ബുധനാഴ്ച സമാപിക്കും. വ്യാഴാഴ്ച ചുവപ്പ് സേനാ മാർച്ചും പൊതുസമ്മേളനവും നടക്കും. വൈകിട്ട് അഞ്ചിന് എ കെ ജി സെന്റർ ജങ്‌ഷനിൽനിന്നും പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (വഞ്ചിയൂര്‍ ജങ്ഷന്‍) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..