21 October Monday

ചികിത്സയിൽ കഴിയുന്ന ഭാരതിയെ 
ജി സ്റ്റീഫൻ എംഎൽഎ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ഭാരതിയെ ജി സ്റ്റീഫൻ എംഎൽഎ സന്ദർശിച്ചപ്പോൾ

വിതുര
കല്ലാറിലെ ആദിവാസി ഊരായ നെല്ലിക്കുന്നിൽ ചികിത്സയിൽ കഴിയുന്ന ഭാരതിയെ കാണാൻ ജി സ്റ്റീഫൻ എംഎൽഎയെത്തി. സെക്രട്ടറിയറ്റിലെ ഓഫീസ്‌ അറ്റൻഡന്റ്‌ തസ്തികയിൽ ജോലി ചെയ്യുകയായിരുന്നു ഭാരതി. പക്ഷാഘാതത്തെ തുടർന്ന് ജോലിക്ക്‌ പോകാൻ കഴിയാതെയായി. മാസങ്ങളായി ശമ്പളമോ മറ്റ്‌ ആനൂകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. 
ഈ വിഷയവുമായി ബന്ധപ്പെട്ട്‌ വകുപ്പ്‌തല നടപടികൾ സ്വീകരിക്കുകയും വേണ്ട ഇടപെടലുകൾ കൈക്കൊള്ളുകയും ചെയ്യാമെന്ന് എംഎൽഎ ഉറപ്പ്‌ നൽകി. 
മറ്റ്‌ ആവശ്യങ്ങൾക്കായി പഞ്ചായത്ത്‌ അധികൃതരെയും പൊതുപ്രവർത്തകരെയും ചുമതലപ്പെടുത്തി. വിതുര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് ബാബുരാജ്‌, വാർഡ്‌ അംഗം സുനിത, സിപിഐ ഐം വിതുര ലോക്കൽ സെക്രട്ടറി എസ് എൻ അനിൽകുമാർ, മോഹൻ, സുരേഷ്‌ എന്നിവർ ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top