21 December Saturday

വിഗ്രഹ ഘോഷയാത്രയെ വരവേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

പത്മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങളിൽ കുമാരസ്വാമിയെ വെള്ളിക്കുതിര പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു

തിരുവനന്തപുരം 
നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക്‌ ജില്ലയിൽ വരവേൽപ്പ്‌. വ്യാഴം രാവിലെ നെയ്യാറ്റിൻകരയിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര വിവിധയിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിൽ നൂറുകണക്കിന്‌ ഭക്തരുടെ സാന്നിധ്യത്തിൽ മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ വരവേറ്റു.കല്ലമ്പലം, ബാലരാമപുരം, പള്ളിച്ചൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഒമ്പതരയോടെ ബാലരാമപുരത്ത് എത്തി. 
ബാലരാമപുരത്ത് എംസി സ്ട്രീറ്റിൽ രാജപ്പൻപിള്ളയുടെ കുടുംബം സ്വീകരണത്തിന് നേതൃത്വം നൽകി. കൊടിനടയിൽ ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാകേഷ്,​ വൈസ് പ്രസിഡന്റ് ബി ശശികല,​ സി ആർ സുനു,​ ടി മല്ലിക,​ വി വിജയൻ,​ എ ടി മനോജ് എന്നിവർ പങ്കെടുത്തു. നേമം സ്‌കൂളിനു സമീപം മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ വരവേറ്റു.തുടർന്ന് പഴയ നേമം വില്ലേജ് ഓഫീസ് നടയില്‍ വിഗ്രഹം ഇറക്കി പൂജ നടത്തി. പ്രാവച്ചമ്പലത്ത് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആചാരപരമായ വരവേൽപ്പും നല്‍കി. മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര്‍ അനിലും കച്ചേരിനടയിൽ സ്വീകരിക്കാനെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top