18 November Monday
സ്വന്തം ലേഖകൻ

ചിറയിൻകീഴിൽ മേൽപ്പാല നിർമാണവും സ്റ്റേഷൻ നവീകരണം വേ​ഗത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ചിറയിൻകീഴിലെ റെയില്‍വേ മേൽപ്പാല നിര്‍മാണം

ചിറയിന്‍കീഴ് 
ചിറയിൻകീഴിൽ റെയില്‍വേ മേൽപ്പാല നിർമാണവും സ്റ്റേഷൻ നവീകരണവും പുരോഗമിക്കുന്നു. റെയിൽവേ വികസനത്തിന്റെ ഭാഗമായി കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍വേയുടെ നവീകരണം. 
മൂന്ന് ഏക്കറോളം വരുന്ന റെയില്‍വേ ഭൂമിയിലാണ് സ്റ്റേഷന്‍ വികസനം നടക്കുന്നത്. ആകെ 12 കോടിയുടെ വികസനങ്ങളാണ് ഒരുക്കുന്നത്. ഇതില്‍ നാല് കോടിയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ തുടങ്ങി. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് വിതരണ കേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ശൗചാലയങ്ങള്‍, സ്‌റ്റേഷന്‍ ഓഫീസിന്റെയും പ്ലാറ്റ്‌ഫോമുകളുടെയും റൂഫിങ്, ടൈല്‍ വിരിക്കല്‍, പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിച്ചുള്ള ഫുട് ഓവര്‍ബ്രിഡ്ജ്, 
ചുറ്റുമതില്‍ കെട്ടല്‍, ഡ്രെയിനേജ് സംവിധാനം, വൈദ്യുതീകരണം, ശുദ്ധജല സംവിധാനം, ഭക്ഷണശാല, പ്രവേശന കവാടം, വാഹന പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. വരുമാനത്തില്‍ മുന്നിലുള്ള ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷന് വികസനം മുതല്‍കൂട്ടാകും. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ഏറെനാളായുള്ള ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഗേറ്റിനോട് ചേർന്ന് റെയിൽവേ നേരിട്ട് നിർമിച്ച സ്പാനുകളുടെ പ്രവൃത്തികളിലുണ്ടായ കാലതാമസം കാരണം പദ്ധതി നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top