22 December Sunday

അയ്യൻകാളി സ്മാരകം 
പൂർത്തിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

മുക്കോല പെരുങ്കാറ്റുവിളയിൽ പണി പുരോഗമിക്കുന്ന അയ്യൻകാളി സ്മാരകം

കോവളം 
മഹാത്മാ അയ്യൻകാളിക്ക് ജന്മദേശത്ത്‌ സ്മാരകം പൂർത്തിയാകുന്നു. ജനിച്ചു വളർന്ന മുക്കോലയിലെ പെരുങ്കാറ്റുവിളയിൽ സിപിഐ എം കോവളം ഏരിയ കമ്മിറ്റിയാണ്  സ്മാരകം  ഒരുക്കുന്നത്.  
ശിൽപ്പി ദേവദത്തന്റെ നേതൃത്വത്തിലാണ് സ്മാരക നിർമാണം നടക്കുന്നത്.  നവംബറിൽ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. വില്ലുവണ്ടി യാത്രയുടെ 125–--ാം  വാർഷികം  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനൂരിൽ സംഘടിപ്പിച്ചിരുന്നു. 
ആഘോഷങ്ങളുടെ ഭാഗമായി മുക്കോല പെരുങ്കാറ്റുവിളയിൽ ശരണ്യത്തിൽ അയ്യൻകാളിയുടെ പിന്മുറക്കാരൻകൂടിയായ മധുസൂദനൻ സ്മാരകം നിർമിക്കുന്നതിനായി  ഭൂമി കൈമാറുകയായിരുന്നു.  സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് കല്ലിട്ടത്. ഇത്തരത്തിൽ സിപിഐ എം നേതൃത്വത്തിൽ അയ്യൻകാളി സ്മാരകം  സംസ്ഥാനത്തുതന്നെ ആദ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top