05 November Tuesday
183 കോടിയുടെ നിർമാണപ്രവൃത്തി തുടങ്ങി

വരുന്നു, പള്ളിക്കലിൽ കുടിവെള്ള പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

പള്ളിക്കൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ജല ശുദ്ധീകരണ പ്ലാന്റിന്‌ വി ജോയി എംഎൽഎ കല്ലിടുന്നു

തിരുവനന്തപുരം
നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ജലജീവൻ മിഷനുമായി ചേർന്ന് 183.26 കോടിയുടെ പദ്ധതി. 
മൂന്ന്‌ പഞ്ചായത്തിലും 11,000 മീറ്റർ ദൂരത്തിൽ 500 എംഎം വ്യാസം വരുന്ന പൈപ്പ് ഇടുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലായി 4 ഓവർഹെഡ് ടാങ്കുകൾ നിർമിക്കുന്ന പ്രവൃത്തികളും ആരംഭിച്ചു. ഇത്തിക്കരയാറിൽനിന്നാണ്‌ ജലം സംഭരിക്കുന്നത്‌. ആറിന് കുറുകെ സ്റ്റീൽ പാലവും തടയണയും നിർമിക്കും. അടുത്തവർഷം അവസാനത്തോടുകൂടി പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും 3 പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നും വി ജോയി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 15 എംഎൽഡി ജല ശുദ്ധീകരണപ്ലാന്റിന്‌ മാരാം കോണത്ത് വി ജോയി എംഎൽഎ കല്ലിട്ടു. പള്ളിച്ചൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബേബി സുധ, മടവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജുകുമാർ, നാവായിക്കുളം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സാബു, മാധവൻകുട്ടി, ബിജു, ഷീബ, രമ്യ, രഘൂത്തമൻ, അടുക്കൂർ ഉണ്ണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top