വിളപ്പിൽ
നേമം ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ബുധൻ പകൽ മൂന്നിന് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എല്ലാ ഘടക സ്ഥാപനങ്ങളും അന്തർദേശീയ നിലവാരത്തിലുയർത്തിയ ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ രണ്ടാമത്തെയും ബ്ലോക്കാണ് നേമം. പൊതുജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരവുമുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചത്.
റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായി തീർപ്പാക്കൽ, ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യമൊരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ ഇന്റേണൽ ഓഡിറ്റിങ് എന്നീ സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് കിലയുടെ സഹായത്തോടെ സർട്ടിഫിക്കേഷൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..