തിരുവനന്തപുരം
കേരളത്തിന് ദിശാബോധം നൽകിയ ജനനേതാക്കളുടെ അർധകായ പ്രതിമകൾ നഗരത്തിൽ സ്ഥാപിക്കും. എ കെ ജി, ഇ എം എസ്, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ശിൽപ്പങ്ങളാണ് സ്ഥാപിക്കുന്നത്. ഉണ്ണി കാനായി ആണ് മൂന്നര അടി ഉയരമുള്ള ശിൽപ്പങ്ങൾ നിർമിച്ചത്.
വഞ്ചിയൂർ ജങ്‌ഷനിൽ അനാച്ഛാദനം ചെയ്യുന്ന എ കെ ജി, ഇ എം എസ് ശിൽപ്പങ്ങൾ വെങ്കലനിറത്തിലാണ് നിർമിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ കുട്ടവിളയിലാണ് സ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് പത്തോളം ശിൽപ്പങ്ങൾ ഉണ്ണി കാനായി നിർമിച്ചിട്ടുണ്ട്. എ പി ജെ അബ്ദുൽ കലാമിന്റെ ശിൽപ്പവും തയ്യാറാക്കി വരികയാണ്.
വിവിധ ജില്ലകളിൽ സ്ഥാപിക്കാനായി നാൽപ്പത്തിരണ്ടോളം ഗാന്ധി പ്രതിമകൾ തയ്യാറാക്കിയിട്ടുണ്ട്. മറ്റു ചരിത്രപുരുഷന്മാരുടെ അറുപതോളം ശിൽപ്പങ്ങളും. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, എസ് പി ബാലസുബ്രമണ്യം എന്നിവരുടെ 10 അടി ഉയരമുള്ള വെങ്കല ശിൽപ്പങ്ങളുടെയും പണിപ്പുരയിലാണ്.
കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗമാണ് ഉണ്ണി കാനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..