വഞ്ചിയൂർ
വേൾഡ് മലയാളി അസോസിയേഷനും സിപിഐ എം മെഡിക്കൽ കോളേജ് ലോക്കൽ കമ്മിറ്റിയും ചേർന്ന് നിർമിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു സ്റ്റീഫനും സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനും ചേർന്ന് കുമാരപുരം സ്വദേശിനിമോളിക്കും മക്കൾക്കും കൈമാറി. ഗൃഹോപകരണങ്ങളും വാങ്ങിനൽകി.
വീടിന്റെ ശോചനീയമായ അവസ്ഥ കാരണം തന്റെ മൂന്നു മക്കളെയും മൂന്നിടങ്ങളിലായി താമസിപ്പിച്ചാണ് പഠിപ്പിച്ചിരുന്നത്. മോളിയുടെ ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരിച്ചു. യോഗത്തിൽ ലോക്കൽ സെക്രട്ടറി ആർ ഷാജി അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ലെനിൻ, എസ് പി ദീപക്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡി ആർ അനിൽ, വി വിനീത്, എസ് എസ് മനോജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..