തിരുവനന്തപുരം
സിപിഐ എം പാളയം ഏരിയ സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. പ്രതിനിധി സമ്മേളനം എസ് എസ് പോറ്റി നഗറിൽ (ഹസ്സൻ മരക്കാർ ഹാൾ) ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. വി കെ പ്രശാന്ത് എംഎൽഎ താൽക്കാലിക അധ്യക്ഷനായി. മുതിർന്ന പാർടി അംഗം ജി രാജൻ പതാകയുയർത്തി. സംഘാടക സമിതി ചെയർമാൻ ഇ ജി മോഹനൻ സ്വാഗതം പറഞ്ഞു.
സംഘാടക സമിതി ജനറൽ കൺവീനർ വഞ്ചിയൂർ പി ബാബു രക്തസാക്ഷി പ്രമേയവും ജഗതി മോഹൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ സുനിൽകുമാർ, എം രാജേഷ്, കെ എൽ ജിജി എന്നിവർ അനുസ്മരണ പ്രമേയങ്ങൾ അവതരിപ്പിച്ചു. ആർ പ്രദീപ് (കൺവീനർ), വി എസ് ശ്യാമ, അജിത് പ്രസാദ് എന്നിവരടങ്ങിയ പ്രസിഡീയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജി രാധാകൃഷ്ണൻ കൺവീനറായ പ്രമേയ കമ്മിറ്റിയും ആർ എസ് കിരൺ ദേവ് കൺവീനറായ മിനിറ്റ്‌സ് കമ്മിറ്റിയും എസ് പ്രേമൻ കൺവീനറായ ക്രഡൻഷ്യൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി അജയകുമാർ, എൻ രതീന്ദ്രൻ, ബി പി മുരളി, ആർ രാമു, ഡി കെ മുരളി, സി ജയൻബാബു, ജില്ലാ കമ്മിറ്റിയംഗം എ എ റഷീദ് എന്നിവർ പങ്കെടുത്തു. ഒമ്പത് ലോക്കലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 118 പ്രതിനിധികളും 20 ഏരിയകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 138 പേർ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ബുധനാഴ്ചയും തുടരും. വ്യാഴം വൈകിട്ട് അഞ്ചിന് എ കെ ജി സെന്റർ ജങ്‌ഷനിൽനിന്നും ചുവപ്പുസേന മാർച്ചും പ്രകടനവും ആരംഭിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (വഞ്ചിയൂർ ജങ്ഷൻ) വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകാവതരണം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..