23 December Monday

ഇരയിമ്മൻ തമ്പിയെ
അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ഇരയിമ്മൻ തമ്പി അനുസ്മരണത്തിൽ സരസ്വതി സമ്മാൻ നേടിയ പ്രഭാവർമ്മയ്‌ക്ക്‌ ഡോ. ടി പി ശങ്കരൻകുട്ടി നായർ പ്രശസ്തിപത്രം നൽകുന്നു

തിരുവനന്തപുരം

ഇരയിമ്മൻ തമ്പി ചാരിറ്റബിൾ സൊസൈറ്റി മഹാത്മാഗാന്ധി കോളേജ് മലയാള വിഭാഗവുമായി ചേർന്ന് ഇരയിമ്മൻ തമ്പി അനുസ്മരണം സംഘടിപ്പിച്ചു. കവി പ്രഭാവർമ്മ ഉദ്ഘാടനംചെയ്തു. സരസ്വതി സമ്മാൻ നേടിയ പ്രഭാവർമ്മയെ ചരിത്രകാരൻ ഡോ. ടി പി ശങ്കരൻകുട്ടി നായർ പ്രശസ്തിപത്രം നൽകി ആദരിച്ചു. ഡോ. അജിത് ജി കൃഷ്ണ പൊന്നാട അണിയിച്ചു. ഡോ. ആർ ഐ ആശ അധ്യക്ഷയായി. പ്രതാപ് കിഴക്കേമഠം, എൻ കെ സുനിൽകുമാർ, എം മുരളീധരൻ തമ്പി, ഡോ. ടി അണിമ, ഡോ. പി വി യമുന എന്നിവർ സംസാരിച്ചു. ശ്രീകല ദാസ്, എം വി ശരണ്യ എന്നിവർ ഗാനാർച്ചന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top