തിരുവനന്തപുരം
അഖിലേന്ത്യ കൈത്തറി ദിനത്തിൽ ഡിസൈനർ കൈത്തറി വസ്ത്രങ്ങളുമായി റാംപിൽ ചുവട് വച്ച് ഫാഷൻ മോഡലുകൾ. വെള്ളാറിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന ‘എൻവേഷൻ' കൈത്തറി ഫാഷൻ ഷോയിൽ 18 ഡിസൈനർമാർ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളുമായി നൂറോളം മോഡലുകൾ അണിനിരന്നു. ഫാഷൻ സ്റ്റൈലിസ്റ്റ് ഡിംബൽ ബാലായിരുന്നു എൻവേഷൻ മൂന്നാം പതിപ്പ് ക്യുറേറ്റ് ചെയ്തത്. ഡബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യാതിഥിയായി. രജിസ്ട്രേഷൻ ഫീസും വില്ലേജിലെ ജീവനക്കാരുടെ സംഭാവനയും ചേർത്ത് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് ക്രാഫ്റ്റ് വില്ലേജ് സിഒഒ ടി യു ശ്രീപ്രസാദ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..