22 December Sunday

ന​ഗര റോഡുകളിൽ അറ്റകുറ്റപ്പണി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പ്ലാമൂട്ടിൽ വനിതാ കമീഷൻ ഓഫീസിനു മുന്നിൽ രാത്രി നടക്കുന്ന അറ്റകുറ്റപ്പണി

തിരുവനന്തപുരം

കെആർഎഫ്ബിയുടെ തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് (ടിസിആർഐപി) കീഴിലുള്ള 28 പ്രധാന ന​ഗര റോഡുകളിലെയും അറ്റകുറ്റപ്പണിക്ക് തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ആദ്യഘട്ടമായി പട്ടം– -മെഡിക്കൽ കോളേജ്– ഉള്ളൂർ, എൻഎച്ച് ബൈപാസ്– കെ വി സ്കൂൾ,  ഉള്ളൂർ– കൊച്ചുള്ളൂർ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി  ആരംഭിച്ചു. ശനിയാഴ്ച രാത്രി ന​ഗരത്തിലെ വിവിധ റോഡുകളിലെ മാൻഹോളുകൾ അടയ്ക്കുന്ന പ്രവൃത്തികൾ നടന്നു. ഫുട്പാത്ത് നവീകരണം, ഓട വൃത്തിയാക്കൽ എന്നിവ പിന്നാലെ ആരംഭിക്കും. കെആർഎഫ്ബി ഉന്നത ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിൽ  28 റോഡിൽ അറ്റകുറ്റപ്പണി നടത്താനുണ്ടെന്ന് കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top