17 September Tuesday

ഇവിടെയുണ്ടൊരു "അപൂർവ' അധ്യാപകൻ

ബി ആർ അജീഷ്‌ ബാബുUpdated: Thursday Sep 5, 2024

സെൽവരാജ് ജോസഫ്‌ വിദ്യാർഥികളോടൊപ്പം

 
പാറശാല
റോമൻ സാമ്രാജ്യത്തിലെ നാണയം കണ്ടിട്ടുണ്ടോ? ചെ ഗുവേര ക്യൂബൻ ബാങ്ക് പ്രസിഡന്റായിരുന്ന കാലത്ത് ഒപ്പിട്ട കറൻസികളോ? ഇവയെല്ലാം ഒരധ്യാപകന്റെ പക്കലുണ്ട്‌. 
പൊഴിയൂർ തെക്കേ കൊല്ലങ്കോട് സെൽവിനി ഭവനിൽ സെൽവരാജ് ജോസഫാണ് ഈ അധ്യാപകൻ. വിഴിഞ്ഞം സെന്റ്‌ മേരീസ് എൽപിഎസിലെ പ്രധാനാധ്യാപകനാണ്  സെൽവരാജ്. ലോകത്തെ ആദ്യ സ്റ്റാമ്പായ പെന്നി ബ്ലാക്ക്, മൈക്കലാഞ്ചലോയുടെ ചിത്രമുള്ള ഇറ്റലിയിലെ കറൻസി, സ്ലോവാക്യയിലെ നാണയം, നോഹയുടെ പെട്ടകം വിഷയമാക്കിയ ചിത്രമുള്ള അർമേനിയ കറൻസി, വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ അപൂർവനാണയങ്ങൾ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. 1973 മുതൽ ഇന്ത്യ പുറത്തിറക്കിയ മുഴുവൻ സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്. ജപ്പാൻ കലയായ ഉറുഗാമിയുടെ പരിശീലകൻകൂടിയാണ്‌.   വിസ്മയക്കാഴ്ച എന്ന പേരിൽ ഇതിനോടകം വിവിധ കേന്ദ്രങ്ങളിൽ എഴുപതിലേറെ പ്രദർശനങ്ങളും സംഘടിപ്പിച്ചു. 
ഇദ്ദേഹത്തിന്റെ ശേഖരങ്ങൾ വിദ്യാർഥികൾക്ക് അറിവ് പകരുന്നതോടൊപ്പം എല്ലാവരിലും കൗതുകമുണർത്തുന്നവയുമാണ്. കേരള സർക്കാരിന്റെ 2021-–-22ലെ മികച്ച അധ്യാപകനുള്ള പുരസ്‌കാര ജേതാവുമാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top