22 December Sunday
ശ്രീകാര്യം മേൽപ്പാലം

71.38 കോടിയുടെ കരാർ അംഗീകരിച്ചു

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2024

ശ്രീകാര്യം ജങ്ഷൻ

 
കഴക്കൂട്ടം 
ശ്രീകാര്യം മേൽപ്പാല നിർമാണത്തിനായി 71.38 കോടി രൂപയുടെ കരാർ മന്ത്രിസഭായോഗം അംഗീകരിച്ചു. എസ്റ്റിമേറ്റിനെക്കാളും ഉയർന്ന തുക  ആയതിനാലാണ്  മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. 98 കോടി രൂപ നൽകി  സ്ഥലമെടുപ്പ് പൂർത്തിയാക്കി. കെട്ടിടങ്ങൾ പൂർണമായി  പൊളിച്ചുമാറ്റി. 
ഒക്ടോബർ ഒന്നുമുതൽ നിർമാണ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനകം നിർമാണം പൂർത്തിയാക്കും. 535 മീറ്ററിൽ നാലുവരി പാതയുള്ള ഫ്ലൈ ഓവറാണ് ശ്രീകാര്യത്ത് ഉയരുക. ഇരുവശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ടാകും. കല്ലമ്പള്ളിമുതൽ ചാവടിമുക്ക്‌വരെയാണ് ഫ്ലൈ ഓവർ നിർമിക്കുന്നത്. 
നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ ആവശ്യകതയും ഉൾക്കൊള്ളിച്ചാണ് ഫ്ലൈ ഓവറിന്റെ രൂപകൽപ്പന. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും തലസ്ഥാന നഗരത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ശ്രീകാര്യം ഫ്ലൈ ഓവർ ജനങ്ങൾ വളരെ പ്രതീക്ഷ യോടെയാണ് കാണുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു.  നഗരത്തിലെ ഇടുങ്ങിയ ജങ്‌ഷനായ ശ്രീകാര്യത്ത്‌ ഗതാഗതക്കുരുക്ക് രൂക്ഷമാണ്‌.  മെഡിക്കൽകോളേജ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ അടക്കം കടന്നുപോകാൻ ഏറെ സമയമാണെടുത്തിരുന്നത്.
നഗരത്തിലേക്ക് കടക്കാൻ കഴക്കൂട്ടം, ചെമ്പഴന്തി, ആക്കുളം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ എത്തിചേരുന്നതും ശ്രീകാര്യത്തേക്കാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top