നെയ്യാറ്റിൻകര
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിലൂന്നി 332 പട്ടയം നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തു. 44 എൽഎ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും 11 എൽടി പട്ടയങ്ങളും 21 ടിആർആർഉം നാല് കൈവശരേഖയും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖയും മൂന്ന് സാമൂഹ്യ വനാവകാശരേഖയും ഉൾപ്പെടെയുള്ള പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്. കുറഞ്ഞ കാലയളവിൽ കൂടുതൽ പട്ടയങ്ങൾ -വിതരണം ചെയ്ത സർക്കാർ എന്ന ചരിത്രനേട്ടം രണ്ടാം പിണറായി സർക്കാരിന് കൈവരിക്കാനായെന്ന് പട്ടയമേള ഉദ്ഘാടനം ചെയ്ത് മന്ത്രി കെ രാജൻ പറഞ്ഞു. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് 25 മുതൽ നവംബർ 15 വരെ ജനകീയ അദാലത്ത് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..